വില്ലാളിവീരനായ അര്‍ജുനന്‍ പാശുപതാസ്ത്രം നേടുന്നതിനു മഹേശ്വരനെ പ്രസാദിപ്പികാന്‍ ഘോരതപസ്സ് ചെയ്തു.അര്‍ജുനന്‍റെ തപസ്സ് പരീക്ഷിച്ച് പാശുപതാസ്ത്രം കൊടുത്ത് അനുഗ്രഹിക്കാനായി കിരാതവേഷധാരികളായി പാര്‍വ്വതി പരമേശ്വരന്മാര്‍ വനത്തില്‍ സഞ്ചരിച്ച കാലത്ത് അവര്‍ക്കുണ്ടായ മകനാണ് ശ്രീ വേട്ടക്കൊരുമകന്‍ പരദേവത. ശൈശവത്തില്‍ അതിവികൃതിയായി വളര്‍ന്നു വന്ന കുട്ടി സ്വജാതിക്കാരായ വേടന്മാരെയോഴിച്ച് മറ്റുള്ളവരെയെല്ലാം ഉപദ്രവിച്ച് കൊണ്ടിരുന്നു.ഇതില്‍ സഹികെട്ട് മുനിമാരും ദേവന്മാരും ബ്രഹ്മാവിന്‍റെ അടുത്ത് സഹായം തേടി പോയപ്പോള്‍ പരമ ശിവന്‍റെ മകന്‍ ആയതുകൊണ്ട് ബ്രഹ്മാവിനു അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് അവര്‍ പരമശിവന്‍റെ സഹായം തേടി. അങ്ങനെ പരമശിവന്‍ പറഞ്ഞു അവന്‍ വലുതായാല്‍ അവന്‍റെ വികൃതി മാറുമെന്നു. അവസാനം അവര്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ച് സങ്കട സങ്കടമുണര്‍ത്തിച്ചു.ഭഗവാന്‍ മുനിമാരുടെ സങ്കടനിവര്‍ത്തിക്കായി വൃദ്ധസന്ന്യാസിയുടെ വേഷം ധരിച്ച് കയ്യില്‍ പൊന്‍ചുരികയുമായി കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.പൊന്‍ചുരികയില്‍ അതിയായ ആഗ്രഹം തോന്നിയ കുട്ടി അതു ആവിശ്യപ്പെടുകയും ചെയ്തു. ഇതു നിലത്ത് വെക്കാതിരിക്കണമെന്നും എല്ലാ സമയത്തും ചുരിക കയ്യില്‍ തന്നെ വേണമെന്നും അങ്ങനെ സത്യം ചെയ്യാമെങ്കില്‍ ചുരിക നല്‍കാമെന്നും പറഞ്ഞു. ചുരികയില്‍ ഉള്ള ആഗ്രഹം കാരണം കുട്ടി അപ്രകാരം സത്യം ചെയ്യുകയും ചെയ്തു. വലതുകയ്യിലുണ്ടായിരുന്ന വില്ല് ഇടത് കയ്യിലേക്ക് മാറ്റി വലതു കയ്യില്‍ പൊന്‍ചുരിക വാങ്ങുകയും ചെയ്തു. വൃദ്സന്ന്യാസിയായി വന്ന മഹാവിഷ്ണു തന്‍റെ സ്വരൂപം കാണിച്ച് കൊടുക്കുകയും "വേട്ടക്കൊരുമകന്‍" എന്ന നാമത്തില്‍ ഭക്തരെ പരിപാലിച്ച് രക്ഷിച്ച് കൊള്ളണമെന്നു അനുഗ്രഹിക്കുകയും ചെയ്ത ശേഷം അന്തര്‍ദാനം ചെയ്യുകയും ചെയ്തു.
ഈ ക്ഷേത്രത്തിലെ ഉത്സവക്കാലത്തെ വെടിവഴിപാട് വളരെ പ്രസിദ്ധമാണ്. പല ചികിത്സകള്‍ നടത്തിയിട്ടും മാറാത്ത കേള്‍വിക്കുറവു ഇവിടെ വന്ന് വെടിവഴിപാട് നടത്തി പ്രാര്‍ത്ഥിച്ച് സുഖം നേടിയ അനേകം ആളുകളുണ്ട്. ഉത്സവക്കാലങ്ങളില്‍ അന്യദേശത്ത് നിന്ന് പോലും ജാതിഭേതമന്യേ ഈ വഴിപാടിനു വേണ്ടി ഭക്തങ്ങള്‍ എത്തിചേരുന്നു.
ക്ഷേത്ര സ്ഥാപിതകാലം മുതല്‍ ഒമ്പത് തറവാട്ടുക്കാരായ നമ്പിടുകണ്ടി,തിരുമംഗലം,ഇടക്കോടന്‍,കോലാക്കണ്ട,ഇളവന,നനമ്പ്യാട്ടില്‍, ഉമ്മത്തും വലത്ത്,ചിരട്ടംവീട്,വിളക്കാടന്‍വീട് കൂടാതെ ക്ഷേത്ര ഊരാളന്മാരുടെയും നേതൃത്വത്തിലായിരുന്നു ക്ഷേത്ര നടത്തിപ്പ്. ക്ഷേത്രാചാരങ്ങളും, അനുഷ്ഠാനങ്ങളും നിലനിര്‍ത്തികൊണ്ട് പിന്‍ക്കാലത്ത് ക്ഷേത്രത്തിന്‍റെ ഉന്നമനവും സുതാര്യമായ നടത്തിപ്പും കണക്കിലെടുത്ത് 1963ല്‍ ക്ഷേത്രഭരണം തറവാട്ട്കാരും പ്രദേശവാസികളായ ഭക്തജനങ്ങളും ഉള്‍പ്പെട്ട കമ്മിറ്റി രൂപികരിച്ച് നടത്തി വരുകയാണ്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്‍റ്,സെക്രട്ടറി, വൈസ് പ്രസിഡന്‍റ് ,ജോയിന്റ് സെക്രട്ടറി,ഖജാന്‍ജി,പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 21 അംഗകമ്മിറ്റിയും,തറവാടുകളെ പ്രധിനിധീകരിച്ചുകൊണ്ടു ക്ഷേത്രം കാരണവരും,ഉപദേശക അംഗങ്ങളും ഉള്‍പ്പെട്ടതാണ് ദേവസ്വം കമ്മിറ്റി. മാറിമാറി വന്നിട്ടുള്ള കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനഫലമായി ക്ഷേത്രത്തിലും പരിസരത്തും ദാരാളം പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ചിട്ടുള്ളതുമാണ്. ക്ഷേത്ര കമ്മിറ്റിയുടെ ഭരണഘടന പ്രകാരം കമ്മിറ്റിയുടെ കാലാവധി മൂന്നു വര്‍ഷം പൂര്‍ത്തികരിക്കുമ്പോള്‍ ജനറല്‍ബോഡി വിളിച്ചു പുതിയ കമ്മിറ്റി രൂപം നല്‍കി വരുന്നു.