കോഴിക്കോട് കാരപ്പറമ്പ് കുറ്റ്യാട്ട് ശ്രീ വേട്ടക്കൊരു മകന്‍ പരദേവതാക്ഷേത്രം ദേവസ്വം കമ്മിറ്റിയുമായി സഹകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച സമിതിയാണ് കുറ്റ്യാട്ട് ദേവസ്വംചാരിറ്റബിള്‍ ട്രസ്റ്റ്. 2015 മാര്‍ച്ച് 29 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീ.എന്‍.പ്രശാന്ത്(IAS)കുറ്റ്യാട്ട് ദേവസ്വം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു .കേരളത്തില്‍ കോഴിക്കോട് ജില്ലാനഗരത്തില്‍ നിന്ന്‍ ബാലുശേരി റോഡില്‍ 5 കിലോമീറ്റര്‍ ദൂരെയുള്ള കാരപ്പറമ്പ് ജംഗ്ഷനില്‍ നിന്ന് 300 മീറ്റര്‍ പടിഞ്ഞാറു (പീപ്പിള്‍സ് റോഡ്) ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ കുറ്റ്യാട്ട് ശ്രീ പരദേവതാക്ഷേത്രത്തില്‍ എത്താവുന്നതാണ്.
മാറാരോഗങ്ങള്‍ പിടിപെട്ട് അവശതയനുഭവിക്കുന്ന നിര്‍ധനരും നിരാശ്രയരുമായവര്‍ക്ക് ചികിത്സാ സഹായവും സാമ്പത്തിക സഹായവും നല്‍ക്കുക.വിദ് യാഭ്യാസത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന നിര്‍ധന കുടുംബത്തിലെ വിദ്ധ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനും പഠനോപകരണങ്ങളും സാമ്പത്തിക സഹായവും നല്‍ക്കുക.നിര്‍ധനരും നിരാലംബരുമായ കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹ ആവിശ്യത്തിനുള്ള സഹായം ചെയ്ത് കൊടുക്കുക.
കൊല്ലവര്‍ഷം 2015 മാര്‍ച്ച് മാസം, തിയ്യതി 29 നു രൂപം കൊണ്ടിട്ടുള്ള ട്രസ്റ്റിന്‍റെ സുഗമമായ നടത്തിപ്പിലേക്കായ് ആറു രക്ഷാധികാരികള്‍ക്കു പുറമെ ക്ഷേത്രം മാനേജിങ് ട്രസ്റ്റി, എക്സിക്യുട്ടിവ് ട്രസ്റ്റി, ഫൈനാന്‍സ് ട്രസ്റ്റി,അട്മിനിസ്ട്രെട്ടിവ് അംഗങ്ങള്‍ ക്ഷേത്രം കാരണവര്‍ ഉള്‍പ്പടെ 15 ട്രസ്റ്റി അംഗ കമ്മിറ്റിയുടെ പ്രവര്‍ത്തനം സ്തുത്യാര്‍ഹമായ രീതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ട്രസ്റ്റിന്‍റെ ഉദ്ഘാടന വേളയിലും തുടര്‍ന്നുള്ള കാലയളവിലും നിരാലംബരായ പലരേയും സഹായധനം നല്‍കി കൊണ്ട് ട്രുസ്ടിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിച്ചു എന്നത് ചാരിതാര്‍ത്ഥ്യമുളവാക്കുന്ന കാര്യമാണ്.ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് യോഗം നടത്തി വരുന്നുണ്ട്. മേല്‍ പറഞ്ഞ കുറ്റ്യാട്ട് ദേവസ്വം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സുഗമവും സുധര്‍ സുദൃഡവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമതികളായ സുമനസ്സുകളുടെ,എല്ലാവിധ സാന്നിധ്സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന് കുറ്റ്യാട്ട് ശ്രീ വേട്ടക്കൊരു മകന്‍പരദേവതയുടെ നാമദേയത്തില്‍ വിനയപുരസരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.