സനാദന ധര്‍മ്മത്തിലെ മഹത്തായ കര്‍മ്മത്തിലൊന്നാണ് "ദാനകര്‍മ്മം".ദാനകര്‍മ്മത്തില്‍ ഏറ്റവും പുണ്യവും ശ്രേഷ്ഠവും മഹത്തായതും അന്നദാനമാണ്.ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുള്ള ആശ്വാസവും അതു ഭക്ഷിച്ച ശേഷമുള്ള തൃപ്തിയും അന്നദാതാവിന് അനുഗ്രഹമായി പരിണമിക്കുന്നു.അന്നദാനത്തിനു മാത്രമെ ഭക്ഷിച്ച വയര്‍ നിറഞ്ഞാല്‍ മതി മതി എന്നു പറയുവാന്‍ കഴിയുള്ളൂ.മറ്റു ഏതൊരു ദാനം കൊണ്ടും ദാനം സ്വീകരിക്കുന്നവരെ പൂര്‍ണ്ണ സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല. കലിയുഗത്തില്‍ അന്നദാനം പോലൊരു പുണ്യപ്രവര്‍ത്തി വേറെ ഇല്ല. "മാനവസേവയാണ് മാധവസേവ" എന്ന മഹത് വചനം ഉള്‍കൊണ്ട് കൊണ്ട് കുറ്റ്യാട്ട് ശ്രീ പരദേവത ക്ഷേത്രത്തില്‍ ഒരു സ്ഥിരം അന്നദാന കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രം ഹാളില്‍ വച്ച് എല്ലാ ശനിയാഴ്ചകളിലും മുടക്കം കൂടാതെയും, മറ്റു ദിവസങ്ങളില്‍ ഭക്തജനങ്ങളുടെ വിവാഹം,പിറന്നാള്‍,ശ്രാദ്ധം എന്നീ വിശേഷദിവസങ്ങള്‍ക്കനുസരിച്ച് അന്നദാനം നടത്തിവരുന്നു. അന്നദാന പദ്ധതിയുടെ ഉദ്‌ഘാടനം 2015 മാര്‍ച്ച് 28 നു ക്ഷേത്രം കാരണവര്‍ ശ്രീ.പി.ഗംഗാധരന്‍ നായര്‍ നിര്‍വഹിച്ചു. അന്നദാനകര്‍മ്മത്തില്‍ പങ്ക് കൊണ്ട് ഭഗവാന്‍റെ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരാകുവാന്‍ വിശേഷദിവസങ്ങള്‍ക്കനുസരിച്ചും അല്ലാതെയും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.